നിര്‍ത്തിപ്പൊരിച്ചു, ഓണ്‍ലൈന്‍ യോഗം ബഹിഷ്‌കരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

കോഴിക്കോട്- തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന നേതൃത്വത്തേയും  കേന്ദ്രമന്ത്രിയേയും നിര്‍ത്തിപ്പൊരിച്ചു. നിവൃത്തിയില്ലാതെ ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗം  കേന്ദ്രമന്ത്രി വി.മുരളീധരന്‍ ബഹിഷ്‌കരിച്ചു.
നേതൃയോഗത്തില്‍ തെരഞ്ഞെടുപ്പു പരാജയത്തിനു കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നു വിവിധ മണ്ഡലം പ്രസിഡന്റുമാര്‍ ആരോപണമുന്നയിച്ചിരുന്നു.

സംസ്ഥാന പ്രസിഡന്റ് 2 മണ്ഡലങ്ങളില്‍ മത്സരിച്ചതോടെ മറ്റിടങ്ങളില്‍ ശ്രദ്ധിക്കാന്‍ ആളില്ലാതായി. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഏകോപനത്തില്‍ വി.മുരളീധരനു വീഴ്ച സംഭവിച്ചുവെന്നും ജില്ലയിലെ നേതാക്കള്‍ ആരോപണമുന്നയിച്ചു.  വിമര്‍ശനങ്ങള്‍ മന്ത്രിയെ ചൊടിപ്പിച്ചതോടെ യോഗത്തില്‍ സംസാരിക്കാതെ വി.മുരളീധരന്‍ പോകുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ പറഞ്ഞു.

വിമാന വിലക്ക് വീണ്ടും നീട്ടി; നേപ്പാളില്‍ നൂറുകണക്കിന് സൗദി പ്രവാസികള്‍ കുടുങ്ങി

Latest News