Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് ചെയ്യൂ... മീന്‍ വീട്ടിലെത്തിക്കാമെന്ന് മത്സ്യഫെഡ്

കൊച്ചി- മീന്‍ വീട്ടിലെത്തിക്കാന്‍ ഒരുക്കങ്ങളുമായി മത്സ്യഫെഡ്. വാട്‌സാപ്പില്‍ മെസേജ് അയച്ചാല്‍ വീട്ടിലേക്ക് മീനെത്തിക്കാനുള്ള സൗകര്യമാണ് മത്സ്യഫെഡ് ഒരുക്കുന്നത്. ഓരോ മത്സ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റര്‍ ചുറ്റളവിലാണ് മീന്‍ എത്തിക്കുക. ജില്ലയില്‍ മുഴുവന്‍ ഈ സംവിധാനം ആരംഭിക്കാനാണ് തീരുമാനം. ലോക്ഡൗണ്‍ ആയതോടെ മത്സ്യഫെഡിന്റെ മീന്‍കടകളിലേക്ക് ആളുകള്‍ എത്തുന്നതില്‍ കുറവ് വന്നു.
ഇതോടെയാണ് ഉപഭോക്താക്കള്‍ക്ക് മീന്‍ എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ഫ്രീസറുള്ള വാഹനത്തില്‍ മീനുമായി പ്രധാനയിടങ്ങളില്‍ എത്തി വില്‍്പന നടത്തുന്ന രീതി മത്സ്യഫെഡ് ഇപ്പോള്‍ത്തന്നെ നടപ്പാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങളില്‍ ഓരോ സ്ഥലങ്ങളില്‍ എത്തുകയാണ് ചെയ്യുന്നത്. പച്ചമീന്‍, വൃത്തിയാക്കിയ മീന്‍, മത്സ്യ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് എത്തിക്കുന്നത്.
ഇതില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മീന്‍ വീട്ടില്‍ എത്തിക്കുന്നതാണ് പുതിയ പദ്ധതി. ഇരുചക്ര വാഹനത്തിലാണ് വീടുകളിലേക്ക് മീന്‍ എത്തിക്കുന്നത്. അഞ്ചു കിലോമീറ്റര്‍ വരെ 20 രൂപയും 10 കിലോമീറ്റര്‍ വരെ 30 രൂപയുമാണ് ഡെലിവറി ചാര്‍ജ്. ഫിഷറീസ് വകുപ്പിന്റെ ഫാമുകളില്‍നിന്നുള്ള മീനും ഇങ്ങനെ എത്തിക്കാനാണ് തീരുമാനം.
 

Latest News