ജിദ്ദ- രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധം നീങ്ങാന്‍ ഇനി ഏതാനും ദിവസം മാത്രം. യാത്രക്കാര്‍ക്കുള്ള നിബന്ധനകള്‍ ഒന്നൊന്നായി സൗദിയിലെ വിവിധ മന്ത്രാലയങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. മെയ് 17 ന് വിമാന സര്‍വീസുകള്‍ക്ക് തുടക്കമാകുമെങ്കിലും ഇന്ത്യയില്‍നിന്നുള്ളവര്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
യാത്രാനിരോധം ഏര്‍പ്പെടുത്തിയ 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. രാജ്യത്തെ കോവിഡ് സ്ഥിതി മെച്ചപ്പെടാതെ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദി അറേബ്യയിലേക്ക് വരിക സാധ്യമല്ല. മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചിട്ട് വരാമെന്ന വ്യവസ്ഥയുണ്ടെങ്കിലും പല രാജ്യങ്ങളും നിരോധമേര്‍പ്പടുത്തിയതിനാല്‍ അതും എളുപ്പമല്ലാത്ത നിലയാണ്.
![]() |
ഓക്‌സിജന്‍ നിര്‍ത്തി ഭര്‍ത്താവിനെ കൊന്നു, മാനഭംഗത്തിനിരയായി; ആശുപത്രിയിലെ ദുരനുഭവം |
വാക്‌സിന്‍ എടുക്കാത്തവര്‍ക്കുള്ള സൗദിയിലെ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന നിബന്ധന മറ്റു രാജ്യങ്ങള്‍ വഴി എത്തുന്നവരുടെ യാത്രാച്ചെലവ് വലിയ തോതില്‍ കൂട്ടും. ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിലധികം രൂപ മുടക്കിയാണ് പലരും വരുന്നത്. അത് ഇനിയും കൂടും. ക്വാറന്റൈന്‍ ചെലവ് വിമാന ടിക്കറ്റ് നിരക്കിനൊപ്പം നല്‍കണം.
കോവിഡ് ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിക്കാത്ത മുഴുവന്‍ പേരും കൊറോണ ചികിത്സാ കവറേജ് ലഭിക്കുന്ന, കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് നേടേണ്ടത്. വിമാന കമ്പനികള്‍ മുന്‍കൂട്ടി ഹോട്ടലുകള്‍ ബുക്ക് ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്.
എട്ടു വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ സൗദിയിലേക്ക് തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച വിദേശികള്‍ വാക്‌സിന്‍ സ്വീകരിച്ചത് വ്യക്തമാക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
![]() |
ആശ്വാസ വാര്‍ത്ത; രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു |