റിയാദ്- അബഹ എയര്‍പോര്‍ട്ടിനുനേരെ വന്ന ഹൂത്തികളുടെ ഡ്രോണ്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഡ്രോണ്‍ ഭാഗങ്ങള്‍ എയര്‍പോര്‍ട്ട് കോംപൗണ്ടില്‍ പതിച്ചതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ടെര്‍മിനലില്‍ നിന്ന് വിമാനങ്ങളിലേക്കും തിരിച്ചും യാത്രക്കാരെ കൊണ്ടുപോകുന്ന ചില ബസുകള്‍ക്ക് ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ലെന്നും ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.