കൊച്ചി- കേരളം സ്വന്തമായി വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിൻ കൊച്ചിയിലെത്തി. കോവി ഷീൽഡിന്‍റെ മൂന്നര ലക്ഷം ഡോസാണ് എത്തിയത്. 12.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ വാക്സിൻ മഞ്ഞുമ്മലിലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ മേഖലാ വെയർ ഹൗസിലേക്ക് മാറ്റി.
പൂനെ സിറം ഇൻസ്റ്റിറ്റ്യൂൂട്ടിൽ നിന്നാണ് കേരളം വാക്സിൻ വാങ്ങിയത്. ഓരോ ജില്ലക്കും എത്ര ഡോസ് വീതമാണ് നൽകുകയെന്നത് സംസ്ഥാന ആരോഗ്യ വകുപ്പാണ് തീരുമാനിക്കുക. ഇതിനു ശേഷം ഓരോ ജില്ലക്കു മുള്ളത് ഇവിടെനിന്ന് വിതരണം ചെയ്യും.