ദുബായ്- ലാഭം പാതിയായി കുറഞ്ഞതിനെ തുടര്‍ന്ന് എയര്‍ അറേബ്യ കൂടുതല്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ലാഭം 34 ദശലക്ഷം ദിര്‍ഹമായാണ് കുറഞ്ഞത്. 52 ശതമാനമാണ് കുറവ്.
കഴിഞ്ഞ വര്‍ഷം ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം വരുമാനം മൂന്നിലൊന്ന് ഇടിഞ്ഞ് 572 ദശലക്ഷം ദിര്‍ഹമിലെത്തി.
വാക്‌സിനേഷന്‍ പുരോഗമിച്ച പ്രധാന വിപണികളില്‍ വിമാന യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിലാണ് പ്രതീക്ഷയെന്ന് എയര്‍ അറേബ്യ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു.
2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ 13 ലക്ഷം യാത്രക്കാരാണ് എയര്‍ അറേബ്യയില്‍ യാത്ര ചെയ്തത്.
തവക്കല്‍ന നിര്‍ബന്ധം, മറ്റു ഉപാധികള്‍ തയാറാക്കി സൗദി സിവില്‍ ഏവിയേഷന്‍