ജിദ്ദ- നഗരത്തിലെ കലാ- സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന കോഴിക്കോട് സ്വദേശി സുള്‍ഫിക്കര്‍ നിര്യാതനായി. ഇശല്‍ കലാവേദി മുന്‍ സെക്രട്ടറിയാണ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതം നിമിത്തമാണ് മരണം. മയ്യിത്ത് ശര്‍ക ഹോസ്പിറ്റലില്‍. നടപടിക്രമങ്ങള്‍ക്കായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.