Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍ രണ്ടായിരത്തോളം തടവുകാര്‍ക്ക് കോവിഡ് പരോള്‍

തിരുവനന്തപുരം- കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കണമെന്ന സുപ്രീംകോടതി നിയോഗിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരോളനുവദിച്ച് ഉത്തരവായി.
ശിക്ഷാ അടവുകാര്‍ക്ക് 90 ദിവസത്തെ പരോളാണ് അനുവദിക്കുക. ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവര്‍, സ്ഥിരം കുറ്റവാളികള്‍ അല്ലാത്തവര്‍, ഒരു കേസില്‍ മാത്രം ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് പരോള്‍ അനുവദിക്കുക.
ഏഴ് വര്‍ഷത്തിന് താഴെ രക്ഷിക്കപ്പെടാവുന്ന വകുപ്പുകള്‍ ചുമത്തപ്പെട്ട വിചാരണ തടവുകാര്‍ക്ക് സ്വന്തം ബോണ്ടിലും ഇടക്കാല ജാമ്യം നല്‍കും. ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാര്‍, ആഭ്യന്ത്ര സെക്രട്ടറി ടി.കെ.ജോസ്, ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് എന്നിവരടങ്ങുന്ന ഹൈപ്പവര്‍ കമ്മറ്റിയാണ് പരോള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചത്.

05.05.2021 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പരോള്‍ ലഭിച്ചവര്‍ക്കും ഈ പരോള്‍ ലഭിക്കും. 2020ല്‍ പ്രത്യേകമായി അവധി അനുവദിക്കപ്പെട്ട മറ്റു തടവുകാര്‍ക്കും, മയക്കുമരുന്ന്, രാജ്യദ്രോഹകുറ്റംപോലുള്ളവയില്‍ പെടാത്തവര്‍ക്കും 60 വയസിന് മുകളിലുള്ള പുരുഷന്‍മാര്‍, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. ഹൈപ്പവര്‍ കമ്മറ്റിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം പരോളില്‍ ഇറങ്ങിയ 568 പേര്‍ ഉള്‍പ്പെടെ 1500 ഓളം തടവുകാര്‍ക്ക് താല്ക്കാലിക മോചനം ലഭിക്കും. കൂടാതെ 350ഓളം വിചാരണ റിമാന്റ് തടവുകാരെയും ജാമ്യത്തില്‍ വിടും. ഹൈപ്പവര്‍ കമ്മിറ്റിയുടെ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ ജയില്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരോളില്‍ പുറത്തിറങ്ങുന്നവര്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും പോലീസും നിര്‍ദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി അവരവരുടെ വീടുകളില്‍ കഴിയണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

Latest News