തൃശൂര്‍ - വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു 150 പേര്‍ പ്രത്യേക പരോളില്‍ പുറത്തിറങ്ങി. ഞായറാഴ്ച 100 പേരും കഴിഞ്ഞ ദിവസം 50 പേരും പുറത്തിറങ്ങി. ഗുരുതര കുറ്റകൃത്യങ്ങളിലല്ലാത്ത തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നത്. ഒന്നിലധികം കേസില്‍ ഉള്‍പ്പെട്ടവര്‍, ഇതര സംസ്ഥാനക്കാരായ അന്തേവാസികള്‍, മുന്‍കാലത്ത് ശിക്ഷിക്കപ്പെട്ടിട്ടുള്ള അന്തേവാസികള്‍, സ്ഥിരം കുറ്റവാളികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവര്‍ക്കൊഴികെയാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശ പ്രകാരം പരോള്‍ അനുവദിക്കുന്നത്. ജയിലിലെ കോവിഡ് വ്യാപനവും ഒതുങ്ങി. രോഗം ബാധിച്ച 56 പേരില്‍ 40 പേരും രോഗമുക്തരായി. ഇപ്പേള്‍ 17 പേര്‍ക്കാണ് രോഗമുള്ളത്. പുതിയ പരിശോധനകളില്‍ രോഗമുള്ളവരെ കണ്ടെത്തിയിട്ടില്ല.