നാദാപുരം-തെരുവ് പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുറമേരി മുതുവട ത്തൂരിലെ കനകത്ത് താഴക്കുനി ബാബുവിന്റെ ഭാര്യ മനുജ (44) ആണ് പേ വിഷബാധയേറ്റ് മരിച്ചത്. ഏപ്രിൽ 13 നാണ് മനുജയെ വീടിന് സമീപത്ത് പട്ടി ആക്രമിച്ചത്. കാലിലും കൈക്കും സാരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പ്രതിരോധ കുത്തിവെപ്പും സ്വീകരിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ഇതിനിടയിൽ നടത്തിയ പരിശോധനയിലാണ് മനു ജയ്ക്ക് പേ വിഷ ബാധ ഏറ്റതായി സ്ഥിതീകരിച്ചത്. മനിജ ഉൾപ്പെടെ 10 ഓളം പേരെയാണ് വിഷുവിന്റെ തലേ ദിവസം പട്ടി ആക്രമിച്ചത്. അച്ഛൻ: പരേതനായ ബാലൻ. അമ്മ: നാരായണി