Sorry, you need to enable JavaScript to visit this website.

കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ടെത്തും 

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്ഷകര്‍ കേരളത്തിലേക്ക് എത്തുന്നു. ഈ മാസം 20ന് ശേഷം സംഘം കേരളത്തിലെത്തും. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിനായി എം.എല്‍.എമാരെ ഒറ്റക്ക് ഒറ്റക്ക് നേതാക്കള്‍ കാണും. തുടര്‍ന്നാവും പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണോ തീരുമാനമെടുക്കുക. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും അഴിച്ചുപണി വേണമെന്ന പൊതുവികാരമാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടിയിലെ അഴിച്ചുപണികള്‍ ബൂത്ത് തലം മുതലുള്ള പുനസംഘടനയ്ക്ക് അനുസരിച്ച് മതി എന്ന പൊതുധാരണയിലേക്ക് എത്തിയിട്ടുണ്ട്. പാര്‍ട്ടി തലപ്പത്തടക്കം മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ ഉടന്‍ തീരുമാനിക്കേണ്ടതുണ്ട്. അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളനം ചേരാനിരിക്കെ അതിന് മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കണം. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞാലുടന്‍ പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കും. ഇതിനായി എ.ഐ.സി.സി. നിരീക്ഷകരായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വൈദ്യലിംഗവും ഈ മാസം 20ന് ശേഷം കേരളത്തിലെത്തും. അഞ്ച് ദിവസത്തിനകം എത്താന്‍ തീരുമാനിച്ചിരുന്നതായിരുന്നെങ്കിലും ലോക്ഡൗണ്‍ സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. എ.ഐ.സി.സി. നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റക്ക് ഒറ്റക്ക് കാണും. അടുത്ത പ്രതിപക്ഷ നേതാവ് ആരാവണം എന്ന കാര്യത്തില്‍ വ്യക്തിപരമായി അഭിപ്രായം തേടും. അതിന് ശേഷം ഹൈക്കമാന്‍ഡുമായി കുടിയാലോചന ഉണ്ടാകും. പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.
 

Latest News