Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെൻഷൻ കൊടുക്കാൻ പണമില്ല, ഡിപ്പോകൾ കെ.എസ്.ആർ.ടി.സി പണയം വെച്ചു

തിരുവനന്തപുരം- പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി രണ്ടു ഡിപ്പോകൾ പണയം വെച്ചു. കായംകുളം, ഏറ്റുമാനൂർ ഡിപ്പോകൾ കൊല്ലം ജില്ലാ സഹകരണ ബാങ്കിലാണ് പണയം വെച്ചത്. അൻപത് കോടി രൂപയാണ് ഇതിലൂടെ ലഭിച്ചത്. ഈ പണം ഉപയോഗിച്ച് ഒരു മാസത്തെ പെൻഷൻ നൽകി. നാലു മാസത്തെ പെൻഷൻ കൂടി ഇനിയും നൽകാനുണ്ട്. പന്ത്രണ്ട് ശതമാനമാണ് പലിശ. സർക്കാറാണ് വായ്പയുടെ ഗ്യാരണ്ടി. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 1300 കോടി രൂപ ഇതോടകം കെ.എസ്.ആർ.ടി.സി എടുത്തിട്ടുണ്ട്.
 

Latest News