Sorry, you need to enable JavaScript to visit this website.

മഅദിൻ റമദാൻ പ്രാർത്ഥനാ സമ്മേളനം തുടങ്ങി  

മലപ്പുറം-മഅദിൻ റമദാൻ പ്രാർഥനാ സമ്മേളനത്തിന് തുടക്കമായി. ഓൺലൈനായി നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു.ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദേശിക്കുന്ന കാര്യങ്ങൾ പൂർണമായും പാലിച്ച് പ്രാർഥനകളുമായി വീട്ടിൽ കഴിയണമെന്നും ആരോഗ്യ സംരക്ഷണത്തിന് ഇസ്്‌ലമിൽ വളരെ വലിയ പുണ്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു.സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. സയ്യിദ് ഇസ്്മാഈൽ അൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ജില്ലാ പ്രസിഡന്റ് ഹസൈനാർ സഖാഫി കുട്ടശ്ശേരി, ഇബ്റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി അരീക്കോട്, അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി, കെ മുഹമ്മദ് ഇബ്റാഹീം മലപ്പുറം, മുജീബ് റഹ്്മാൻ വടക്കേമണ്ണ എന്നിവർ പ്രസംഗിച്ചു. സമസ്ത നേതാക്കളായിരുന്ന അലനല്ലൂർ അബ്ദുല്ല മുസ്്ലിയാർ, വൈലത്തൂർ ബാവ മുസ്്ലിയാർ,സി.കെ മുഹമ്മദ് ബാഖവി എന്നിവരുടെ അനുസ്മരണവും നടന്നു.
ഇന്ന് രാത്രി ഒമ്പതിന് പ്രാർത്ഥനാ സമ്മേളന സമാപന പരിപാടികൾ ആരംഭിക്കും.അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ് ല്യാർ ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും.മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിക്കും.ആഗോള പ്രശസ്ത പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹഫീള് ഹളർമൗത്ത് മുഖ്യാതിഥിയാകും.പ്രമുഖ പണ്ഡിതർ സംബന്ധിക്കും. 

Latest News