തൃശൂര്‍- ജില്ലയിലെ മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് സന്ദര്‍ശിച്ചു. വിനായക ഗ്യാസ് പ്ലാന്റ്, തൃശൂര്‍ ഗ്യാസ് പ്ലാന്റ്, ശ്രീ വിഘ്‌നേശ്വര ഗ്യാസ് പ്ലാന്റ് എന്നിവിടങ്ങളിലാണ് കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. മൂന്നു ഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനവും കലക്ടര്‍ വിലയിരുത്തി. പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകണമെന്നും കൂടുതല്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ നടത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഓക്‌സിജന്‍ വാര്‍ റൂം നോഡല്‍ ഓഫീസറായ ജില്ല വ്യവസായ കേന്ദ്രം പ്രതിനിധികളെ പ്ലാന്റുകളുടെയും ഓക്‌സിജന്‍ വിതരണത്തിന്റെയും നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. കോവിഡ് കണ്‍ട്രോള്‍ റൂം ഓഫീസര്‍മാരായ കെ.ബിലാല്‍ ബാബു, എം.എ.തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എന്‍.സജി എന്നിവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.