കോഴിക്കോട് - ലോക്ഡൗണ്‍ കാലയളവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള ഭക്തജനങ്ങളുടെ പ്രവേശനവും മതപരമായ കൂടിച്ചേരലും നിര്‍ത്തിവെച്ചതായി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.
ക്ഷേത്രങ്ങളിലെ നിത്യപൂജയൊഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചടങ്ങുകളും നിര്‍ത്തിവെക്കും. ഏറ്റവും കുറഞ്ഞ ജീവനക്കാരെ മാത്രം ഉപയോഗപ്പെടുത്തി നിത്യപൂജകള്‍ നടത്തണം. നിത്യപൂജകള്‍ക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ക്ഷേത്രഭരണാധികാരികള്‍ ഉറപ്പുവരുത്തണം. ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍/ജില്ലാ ഭരണകൂടം എന്നിവ അതാത് സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിത്യപൂജകള്‍ നിര്‍വഹിക്കുന്നതിനായി വേണ്ടിവരുന്ന യാത്രകള്‍ക്ക് ക്ഷേത്രഭരണാധികാരികള്‍ സാക്ഷ്യപത്രം നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.