Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ 28,000 വിദേശ അധ്യാപകർക്ക് ജോലി നഷ്ടമാകും

സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ സൗദിവൽക്കരണം 

റിയാദ് - സൗദിയിലെ സ്വകാര്യ ഇന്റർനാഷണൽ സ്‌കൂളുകളിൽ സൗദിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. മൂന്നു വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായാണ് സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ സൗദിവൽക്കരണം നടപ്പാക്കുക. 
ഗണിതശാസ്ത്രം, ഫിസിക്‌സ്, ബയോളജി, കംപ്യൂട്ടർ സയൻസ് അടക്കം എല്ലാ വിഷയങ്ങളിലും സ്വകാര്യ സ്‌കൂളുകളിൽ സൗദിവൽക്കരണം ഉയർത്താനും ഇന്റർനാഷണൽ സ്‌കൂളുകളിൽ ആദ്യ ഘട്ടത്തിൽ അറബി, ഇസ്‌ലാമിക് സ്റ്റഡീസ്, സോഷ്യോളജി, ആർട്ട് എജ്യുക്കേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, നാഷണൽ ഐഡിന്റിറ്റി വിഷയങ്ങളിൽ സൗദിവൽക്കരണം ഉയർത്താനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. 
മൂന്നു വർഷത്തിനുള്ളിൽ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ 28,000 സൗദി അധ്യാപക, അധ്യാപികമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും പുതിയ തീരുമാനത്തിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉന്നമിടുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സൗദിവൽക്കരണ പദ്ധതിക്കും തൊഴിൽ വിപണിയിൽ സ്വദേശി യുവതീയുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കാനും മൊത്തം ആഭ്യന്തരോൽപാദനത്തിന് പിന്തുണ നൽകാനുമുള്ള ശ്രമങ്ങളുമായി പുതിയ തീരുമാനം പൊരുത്തപ്പെട്ടു പോകുന്നതായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
സോഷ്യോളജി, ബിസിനസ് മാനേജ്‌മെന്റ്, ബയോളജി, കെമിസ്ട്രി, ഫിസിക്കൽ എജ്യുക്കേഷൻ, ഇസ്‌ലാമിക് സ്റ്റഡീസ്, ജിയോളജി, ലൈബ്രറി, ആർട്ട്‌സ് എജ്യുക്കേഷൻ, നിയമം, ബിഹേവിയറൽ സ്റ്റഡീസ്, ഗണിതശാസ്ത്രം, ആർട്ട്‌സ്, അക്കൗണ്ടിംഗ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കംപ്യൂട്ടർ, പ്രോഗ്രാമിംഗ്, എൻജിനീയറിംഗ്, ആദ്യ ക്ലാസുകൾ, കിന്റർഗാർട്ടൻ, സംഗീതോപകരണങ്ങൾ, അറബി ഭാഷ, കുടുംബ വിദ്യാഭ്യാസം, വിദേശ ഭാഷ, ശാസ്ത്രം, നഴ്‌സറി എന്നീ വിഷയങ്ങളിലും വിഭാഗങ്ങളിലും സ്വകാര്യ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ അധ്യാപികമാർക്കിടയിൽ 90 ശതമാനം സൗദിവൽക്കരണം പാലിക്കലും അടുത്ത മുഹറം ഒന്നു മുതൽ അധ്യാപകർക്കിടയിൽ 60 ശതമാനം സൗദിവൽക്കരണവും പാലിക്കലും നിർബന്ധമാണ്.
 

Latest News