മലപ്പുറം- വാഴക്കാട് പഞ്ചായത്തില്‍ മാതാപിതാക്കളും മകനുമുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂര്‍ കണ്ണത്തൊടി ലിമേശും മാതാപിതാക്കളായ രാമര്‍, ലീല എന്നിവരുമാണ് മരിച്ചത്.
കോവിഡ് ചികിത്സയിരിക്കെ ഇക്കഴിഞ്ഞ ഏപ്രില്‍ 28 നാണ് ലിമേഷ് മരിച്ചത്. ഏപ്രില്‍ 30 നാണ് പിതാവ് രാമര്‍ മരിച്ചത്. കേവിഡ് സ്ഥിരീകരിച്ച മാതാവ് ലീല ഇന്നലെയും മരിച്ചു.
ഓട്ടോ ഡ്രൈവറായിരുന്ന ലിമേശിന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമായിരുന്നില്ല.
അടഞ്ഞ മുറികളും ഒഴിവാക്കണം; കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍
14 വർഷമായി നാട് കാണാത്ത മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി