കോവിഡ് തരംഗം വളരെ വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഡോ. ഡാനിഷ് സലീം. കൊറോണ എന്ന മാരക വൈറസ് നമ്മെ ബാധിക്കില്ല എന്ന് ആശ്വസിച്ചിരുന്നവരാണ് നമ്മളിൽ പലരും. പക്ഷെ മിക്ക വീടുകളിലും ഓഫീസുകളിലും ഇപ്പോൾ കോവിഡ് എത്തി കഴിഞ്ഞു..2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് ഒരു വർഷത്തിന് ശേഷം ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഒരു കോടിയിലധികം പേരിൽ വ്യാപിച്ച രോഗം, ജീവനെടുത്തവരുടെ എണ്ണം ഇരുപതു ലക്ഷം കടന്നു കഴിഞ്ഞു. കോവിഡ് വരാതിരിക്കാൻ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ പാലിക്കേണ്ട ക്രമത്തിൽ വിവരിക്കുന്നു..ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന ആദ്യത്തെ കാര്യങ്ങൾ ചെയ്യാതെ അവസാനത്തെ കാര്യങ്ങൾ ചെയ്താലും കോവിഡ് വരാം..!!അത് കൊണ്ട് തന്നെ ഇതേ ക്രമത്തിൽ തന്നെ പാലിക്കുക.. കോവിഡ് വരാതിരിക്കാന്‍ അതിസങ്കീര്‍ണമായ കാര്യങ്ങളെ കുറിച്ചൊന്നും അറിയേണ്ട കാര്യമില്ല. ഏതൊക്കെ സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്നറിഞ്ഞ് അതിനനുസരിച്ച് പെരുമാറുക.കോവിഡിനെ തുടച്ചു നീക്കുവാനുള്ള ഈ മഹനീയ യത്നത്തിൽ നമുക്കും പങ്കാളിയാകാം.