റിയാദ് - നഗരത്തിലെ ഇസ്തിറാഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രണ്ടു മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ റിയാദ് പോലീസ് റെയ്ഡ് ചെയ്തു. ഇഖാമ നിയമ ലംഘകരായ ഇന്ത്യക്കാരും എത്യോപ്യക്കാരും ശ്രീലങ്കക്കാരും ചേര്‍ന്നാണ് മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ നടത്തിയിരുന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ആകെ എട്ടു പേരാണ് അറസ്റ്റിലായത്. 52 വീപ്പ വാഷും മദ്യം നിര്‍മിക്കുന്നതിനുള്ള സജ്ജീകരണങ്ങളും മറ്റും ഇസ്തിറാഹയില്‍ കണ്ടെത്തി. മദ്യനിര്‍മാണ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നതിന്റെയും ഇന്ത്യക്കാര്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.