Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മൂന്നാറിലെ  ധ്യാനത്തിനെതിരെ കേസ്,   ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പെടെ പ്രതി

തൊടുപുഴ- മൂന്നാറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സിഎസ്‌ഐ വൈദികര്‍ നടത്തിയ ധ്യാനത്തിനെതിരെ കേസ് എടുത്തു. സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെയാണ് പകര്‍ച്ച വ്യാധി നിയമപ്രകാരം പോലീസ് കേസെടുത്തത്. സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പെടെ കേസില്‍ പ്രതിയാകും. അനുമതിയില്ലാതെയാണ് സിഎസ്‌ഐ വൈദികര്‍ മൂന്നാറില്‍ ധ്യാനം നടത്തിയത് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഒപ്പം മാസ്‌കും സാനിറ്റൈസറും, സാമൂഹിക അകലവും പാലിക്കാതെയാണ് വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തത് എന്ന് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ സബ് കലക്ടര്‍ക്ക്  നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘാടകര്‍ക്കും വൈദികര്‍ക്കുമേതിരെ പോാലീസ് കേസ് എടുത്തത്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ പ്രതിപ്പട്ടിക പൂര്‍ണമാകൂ. ധ്യാനത്തില്‍ പങ്കെടുത്ത 80 ഓളം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിശ്വാസികളുടെ പരാതിയില്‍ പറയുന്നുണ്ട്. രണ്ട് പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും വൈദികര്‍ക്ക് കോവിഡ് പിടിപെട്ടത് പൊതുജനങ്ങള്‍ക്ക് ഇടയില്‍ നിന്നുമാണെന്നാണ് സിഎസ്‌ഐ സഭ നേതൃത്വത്തിന്റെ വിശദീകരണം.
 

Latest News