Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ശനിയാഴ്ച മുതല്‍ സമ്പൂർണ ലോക്ഡൗണ്‍

തിരുവനന്തപുരം-  മെയ് എട്ട് ശനിയാഴ്ച മുതൽ 16 വരെ സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം.

അവശ്യ സേവനങ്ങൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. നിലവിലെ മിനി ലോക്ഡൗൺ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയതിനെ  തുടർന്നാണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം മാത്രം നാൽപതിനായിരത്തിലേറെ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേരളത്തിലെ ആറ് ജില്ലകളിൽ കോവിഡി​െൻറ തീവ്രവ്യാപനമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അതിതീവ്ര വ്യാപനം.

Latest News