പട്ടാമ്പി - മുന്‍ പട്ടാമ്പി എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ സി.പി. മുഹമ്മദിന്റെ സഹോദരന്‍ സി.പി. സക്കീര്‍ ഹുസൈന്‍ (46) നിര്യാതനായി. ദീര്‍ഘകാലം റിയാദില്‍ മലയാളം ന്യൂസ് ലേഖകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഇദ്ദേഹം ജിദ്ദയിലും ഏറെ കാലം ജോലി ചെയ്തിട്ടുണ്ട്. റിയാദിലെ സഹ്യ കലാവേദി, റെയിന്‍ബോ എന്നീ സാംസ്‌കാരിക സംഘടനകളുടെ അമരത്തുണ്ടായിരുന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോക്‌സ്‌വൈന്‍ പ്രോജക്ട് ഡയറക്ടറും മഹിന്ദ്ര ഡീലര്‍ ഇറാം മോട്ടോഴ്‌സിന്റെ മുന്‍ ഡയറക്ടറുമാണ്.
കരിങ്ങനാട് ചെറുളിപ്പറമ്പില്‍ പരേതരായ മുഹമ്മദിന്റേയും ഫാത്തിമയുടെയും മകനാണ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അന്ത്യം.
പരേതയായ ഷൈനയാണ് ഭാര്യ. കോഴിക്കോട് സദ്ഭാവന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌കൂള്‍ പത്താം തരാം വിദ്യാര്‍ഥിയായ അലന്‍ ഏക മകനാണ്. മറ്റു സഹോദരങ്ങള്‍: സി.പി. അന്‍വര്‍ അലി, സി.പി. അബ്ദുല്‍ ഖാദര്‍ (എം.ഡി, സേവന ആശുപത്രി, പട്ടാമ്പി), സി.പി. മുഹമ്മദ് നജീബ്, സി.പി. യാസിര്‍ അറാഫത്ത് (എക്‌സിക്യൂട്ടീവ് സെക്രട്ടറി, കോണ്‍ഫറന്‍സ് പാലസ്, റിയാദ്), സി.പി. ഷംസുദ്ദീന്‍ (വിളയൂര്‍ ഗ്രാമപഞ്ചായത്തംഗം), സി.പി നസ്മല്‍, സി.പി. റിയാസ്, റുഖിയ, സുലൈഖ, പരേതരായ നഫീസ, ഖദീജ, ഖമറുന്നീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കരിങ്ങനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.