കല്‍പറ്റ-കശ്മീരില്‍ മഞ്ഞിടിഞ്ഞ് വയനാട് സ്വദേശിയായ ജവാന്‍ മരിച്ചു. പൊഴുതന കറുവന്‍തോട് പണിക്കശേരി പരേതനായ ചന്ദ്രന്റെ മകന്‍ സിജിയാണ്(45) മരിച്ചത്. ദുരന്തവിവരം ഇന്നു രാവിലെയാണ് സൈനിക ആസ്ഥാനത്തുനിന്നു സിജിയുടെ വീട്ടുകാരെ അറിയിച്ചത്. മൃതദേഹം നാളെ ഉച്ചകഴിഞ്ഞു നാട്ടിലെത്തിക്കും. മാതാവ്: ശോഭന. ഭാര്യ: സരിത. മക്കള്‍: അഭിനവ്, അമ്മു. സഹോദരന്‍: ഷൈജു (സിവില്‍ പോലീസ് ഓഫീസര്‍, കമ്പളക്കാട്).