മലപ്പുറം- യു.ഡി.എഫിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും മരിച്ചാലും പറയില്ലെന്നും തവനൂരില്‍ പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍.
മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഫിറോസിന്റെ വിശദീകരണം.ടി.വി ചാനലിനു നല്‍കിയ അഭിമുഖമാണ് വിവാദമായത്.
15 മിനിറ്റ് അഭിമുഖത്തിലെ ഒരു മിനിറ്റ് മാത്രം പുറത്തുവിട്ട് തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു. തെറ്റിദ്ധരിക്കാനാനിടയായതില്‍ അദ്ദേഹം ക്ഷമ ചോദിച്ചു.