Sorry, you need to enable JavaScript to visit this website.

മുരളിയെ കുറിച്ച് പറയരുത്,നേമത്ത് ജയിച്ചത് വോട്ടര്‍മാരുടെ ജാഗ്രതയെന്ന് എന്‍.എസ്. മാധവന്‍

തിരുവനന്തപുരം-നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി ജയിച്ചതിന് കാരണം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. മുരളീധരനാണെന്ന് പറയുന്നവരെ ചോദ്യം  എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍.

മുരളി ഒരു ഇരുതലവാളായിരുന്നെന്നും, അദ്ദേഹത്തിന് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാത്തത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ട് മാത്രമാണെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ശിവന്‍കുട്ടി നേമത്ത് ജയിച്ചത് മുരളി കാരണമാണെന്ന കഥ മെനയുന്നവര്‍, മുരളി ഒരു ഇരുതലവാളായിരുന്നെന്ന് മറന്നു. അദ്ദേഹം ന്യൂനപക്ഷവോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാഞ്ഞത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ടുമാത്രം. ശിവന്‍കുട്ടി ജയിച്ചത് ജനം കാരണം മാത്രമാണു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് നേമത്ത് വിജയിച്ചത്. മണ്ഡലം നിലനിര്‍ത്താനാകുമെന്നായിരുന്നു അവസാനി നിമിഷം വരെ ബി.ജെ.പിയുടെ പ്രതീക്ഷ.

 

 

Latest News