കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് സി കെ പദ്മനാഭന്‍. കാര്യക്ഷമത തെളിയിച്ച സര്‍ക്കാരായിരുന്നു പിണറായി വിജയന്റേതെന്നും കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്തമിച്ചെന്നും സികെ പദ്മനാഭന്‍ പറഞ്ഞു.
തുടര്‍ഭരണ സ്വപ്നം സാക്ഷാത്കാരിക്കാന്‍ പിണറായി വിജയന് കഴിഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മികച്ച കാര്യക്ഷമതയാണ് കേരള സ!ര്‍ക്കാര്‍ കാട്ടിയത്. കേരളത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. ഈ പരാജയത്തില്‍ നേതൃത്വം ഗൗരവമായ ആത്മ പരിശോധന നടത്തണം. സികെപി ആവശ്യപ്പെടുന്നു. കെ സുരേന്ദ്രന്‍ രണ്ട് ഇടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയായിരുന്നു എന്നും സികെ പദ്മനാഭന്‍ തുറന്നടിച്ചു. തുടര്‍ ഭരണം എന്നത് കേരള ജനത താലോലിച്ചിരുന്ന സ്വപ്നമാണെന്നും സ്വപ്ന സാക്ഷാത്കാരത്തിന് പിണറായിക്ക് ജനം ഉറച്ച പിന്തുണ നല്‍കിയെന്നും സികെ പദ്മനാഭന്‍ പറഞ്ഞു. പിണറായി ചെയ്ത നല്ലതെല്ലാം തിരസ്‌കരിച്ച് പ്രതിപക്ഷം കുറ്റം മാത്രം തിരഞ്ഞുവെന്നും കോവിഡ് പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കാര്യക്ഷമത പിണറായി കാട്ടിയെന്നും സികെപി ചൂണ്ടിക്കാട്ടി. പിണറായി തുടരുന്നതില്‍ ഒരു തെറ്റും താന്‍ കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു, ഈ പരാജയത്തില്‍ നേതൃത്വം ഗൗരവമായ ആത്മ പരിശോധന നടത്തണം. കഴക്കൂട്ടത്തടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിച്ചത് തിരിച്ചടിയായെന്നും പ്രവര്‍ത്തകര്‍ക്ക് മാന്യതയും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുണ്ടെന്നും മുതിര്‍ന്ന നേതാവ് പറയുന്നു. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനനെതിരെ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് സി.കെ.പി