കോഴിക്കോട്- കേരള നിയമസഭയില്‍ ഇതാദ്യമായി മകളുടെ ഭര്‍ത്താവും അഛനും ഒരുമിച്ച് അംഗങ്ങളായി. ധര്‍മടം നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവാണ് ബേപ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എ മുഹമ്മദ് റിയാസ്. ധര്‍മടത്ത് നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പിണറായിക്ക് കേരളത്തില്‍ രണ്ടാമത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണ്. അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട് അദ്ദേഹത്തിന്. മട്ടന്നൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.കെ ശൈലജയാണ് ഒന്നാം സ്ഥാനക്കാരി. അറുപതിനായിരത്തിലേറെയാണ് ഭൂരിപക്ഷം. റിയാസ് ഇതിന് മുമ്പ് കോഴിക്കോട് കോര്‍പറേഷനിലേക്കും പാര്‍ലമെന്റിലേക്കും മത്സരിച്ചുവെങ്കിലും വിജയിക്കുന്നത് ഇതാദ്യമാണ്. ബേപ്പൂരില്‍ മുന്‍ഗാമി വി.കെ.സി മ്മദ് കോയയുടെ ഇരട്ടി ഭൂരിപക്ഷം റിയാസിനുണ്ട്. 2016ല്‍ വി.കെ.സി 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഡ്വ: മുഹമ്മദ് റിയാസ് ഇക്കുറി 28000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.