Sorry, you need to enable JavaScript to visit this website.

ഹജറുല്‍ അസ്‌വദിന്റെ ഇതുവരെ കാണാത്ത ഫോട്ടോകള്‍

മക്ക - സ്വര്‍ഗീയാരാമത്തില്‍ നിന്നുള്ള ഭൂമിലോകത്തെ ഏക അടയാളമായി ലോക മുസ്‌ലിംകള്‍ വിശ്വസിക്കുന്ന ഹജ്‌റുല്‍ അസ്‌വദിന്റെ നയനമനോഹരായ ഫോട്ടോകള്‍ ഹറംകാര്യ വകുപ്പ് പുറത്തുവിട്ടു.
ഹജ്‌റുല്‍ അസ്‌വദിന്റെ ഇത്രയും കൃത്യതയും ഭംഗിയുമാര്‍ന്ന ഫോട്ടോകള്‍ ആദ്യമായാണ് പുറത്തുവരുന്നത്. ഫോക്കസ് സ്റ്റാക്ക് പനോരമ സാങ്കേതിക വിദ്യയിലാണ് ഹറംകാര്യ വകുപ്പ് ഹജ്‌റുല്‍ അസ്‌വദിന്റെ അതിശയരമായ ഫോട്ടോകള്‍ പകര്‍ത്തിയത്.
വ്യത്യസ്തമാര്‍ന്ന വ്യക്തതയിലുള്ള ഫോട്ടോകള്‍ യോജിപ്പിച്ച് ഏറ്റവും വലിയ കൃത്യതയാര്‍ന്ന ഒരു ഫോട്ടോ തയാറാക്കുന്ന സാങ്കേതികവിദ്യയാണ് ഫോക്കസ് സ്റ്റാക്ക് പനോരമ.

https://www.malayalamnewsdaily.com/sites/default/files/2021/05/03/p2hajar4.jpg

ഈ സാങ്കേതികവിദ്യയില്‍ ഹജ്‌റുല്‍ അസ്‌വദിന്റെ ഫോട്ടോകള്‍ പകര്‍ത്താന്‍ ഏഴു മണിക്കൂര്‍ എടുത്തു. ഫോക്കസ് സ്റ്റാക്ക് പനോരമ സാങ്കേതികവിദ്യയിലുള്ള 1,050 ഫോട്ടോകള്‍ 50 മണിക്കൂറിലേറെ സമയമെടുത്ത് പ്രോസസ് ചെയ്താണ് 49,000 മെഗാപിക്‌സല്‍ റെസല്യൂഷനിലും 160 ജി.ബി സൈസിലുള്ള പുതിയ ഫോട്ടോകള്‍ തയാറാക്കിയത്.
ഓവല്‍ രൂപത്തിലുള്ള ഹജ്‌റുല്‍ അസ്‌വദില്‍ നിന്നാണ് ഉംറ തീര്‍ഥാടന കര്‍മത്തിന്റെ ഭാഗമായ ത്വവാഫ് ആരംഭിക്കുന്നത്. ത്വവാഫ് കര്‍മം പൂര്‍ത്തിയാകുന്നതും ഇവിടെയാണ്. ചുവപ്പ് കലര്‍ന്ന കറുപ്പ് നിറമാണ് ഹജ്‌റുല്‍ അസ്‌വദിന്. ഇതിന്റെ വ്യാസം 30 സെന്റീമീറ്ററാണ്. വിശുദ്ധ കഅ്ബാലയത്തിനു പുറത്ത് തെക്കു കിഴക്കേ മൂലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹജ്‌റുല്‍ അസ്‌വദിനൊപ്പം മഖാമു ഇബ്രാഹിമിന്റെ ഫോട്ടോകളും സമാന രീതിയില്‍ തയാറാക്കി ഹറംകാര്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

 

 

Latest News