Sorry, you need to enable JavaScript to visit this website.

എന്‍.എസ്.എസില്‍ അഭയം കണ്ടു, ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തില്ല-പരാജയ കാരണം പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവ്

കോഴിക്കോട്- എന്‍.എസ്.എസില്‍ മാത്രം അഭയം കണ്ടതും മതന്യൂന പക്ഷ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കുന്നതിലുണ്ടായ വീഴ്ചയുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിജിലിന്റെ പ്രതികരണം.

മതന്യൂനപക്ഷ വിഭാഗങ്ങള്‍  എന്തുകൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല- റിജില്‍ കുറ്റപ്പെടുത്തി.

എന്‍.എസ്.എസില്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിയുടെ മറ്റൊരു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍.എസ്.എസ് പ്രഖ്യാപിച്ച പരസ്യ പിന്തുണ രണ്ട് സീറ്റിലേയും പരാജയത്തിലേക്കാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മതന്യൂനപക്ഷ വിഭാഗങ്ങള്‍എന്തു കൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു ? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല. BJP ക്കും CPM നും എതിരെ ഒരു പോലെ ദ്വിമുഖ പ്രചരണം നടത്തുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. ഉപ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും NSS പ്രഖ്യാപിച്ച പരസ്യ പിന്തുണ രണ്ട് സീറ്റിലെയും പരാജയത്തിലേക്കാണ് എത്തിയത്.ഒരിക്കല്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നവനെ വീണ്ടും ശിക്ഷിക്കാന്‍ കഴിയില്ല.ശബരിമലയില്‍ പറ്റിയത് അതാണ്. പരാജയത്തിന് പലകാരണങ്ങളും ഉണ്ട്.അതില്‍ ഒന്ന് NSS ല്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം.

Latest News