പെണ്‍ ഹിറ്റ്‌ലറായ ഇന്ദിരയെ ജയിപ്പിച്ചവര്‍ ആണ്‍ ഹിറ്റ്‌ലറായ പിണറായിയെയും ജയിപ്പിച്ചു- അബ്ദുല്ലക്കുട്ടി

മലപ്പുറം- പെണ്‍ ഹിറ്റ്‌ലറായ ഇന്ദിരയെ ജയിപ്പിച്ചവര്‍ ആണ്‍ ഹിറ്റ്‌ലറായ പിണറായിയെയും ജയിപ്പിച്ചുവെന്നും പ്രബുദ്ധതക്ക്  മലയാളിയുടെ നിഘണ്ടുവില്‍ എന്താണ് അർഥമെന്ന് അറിയില്ലെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുല്ലക്കുട്ടി.

മലപ്പുറം ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് പിന്നാലെയാണ് പാർട്ടി സ്ഥാനാർഥിയായിരുന്ന അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം.

1977ല്‍ ഇന്ദിരഗാന്ധിയെന്ന പെണ്‍ഹിറ്റ്‌ലര്‍ക്ക് 103 സീറ്റ് നല്‍കി ജയിപ്പിച്ച മലയാളി 2021ല്‍ ആണ്‍ ഹിറ്റ്‌ലര്‍ പിണറായിയെ 100 ഓളം സീറ്റ് നല്‍കി ജയിപ്പിച്ചതില്‍ അത്ഭുതമില്ല. തെരഞ്ഞെടുപ്പിലെ ഈ വിജയം പിണറായിയുടേതാണ്. എന്നാല്‍, ഇത് പാര്‍ട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

രാഷ്ട്രീയ ക്രിമിനലിസ്റ്റ് മാര്‍ക്‌സിസ്റ്റ് ആണെന്നതാണ് പിണറായിയുടെ ഏറ്റവും വലിയ തിന്മയെന്നും അദ്ദേഹം ആരോപിച്ചു.

മുസ്‌ലിം ലീഗിലെ അബ്ദുസമദ് സമദാനിയാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ വി.പി സാനുവായിരുന്നു രണ്ടാം സ്ഥാനത്ത്.

സമദാനിക്ക് 5,38,248ഉം സാനുവിന് 4,23,633ഉം അബ്ദുല്ലക്കുട്ടിക്ക് 68,935ഉം എസ്.ഡി.പി.ഐയിലെ ഡോ. തസ്‌ലീം റഹ്‌മാനിക്ക് 46,758ഉം വോട്ടുമാണ് ലഭിച്ചത്.

ഉസാമ ബിന്‍ലാദിനെ എന്തുകൊണ്ട് കടലില്‍ സംസ്‌കരിച്ചു; ഇപ്പോഴും ലോകത്തിന്റെ സംശയം

Latest News