അബുദാബി- വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള യാത്രാ നടപടികള്‍ അബുദാബി അധികൃതര്‍ അപ്‌ഡേറ്റ് ചെയ്തു. മെയ് മൂന്ന് തിങ്കള്‍ മുതലാണ് പ്രാബല്യം.
പുതിയ നടപടിക്രമങ്ങള്‍ പ്രകാരം ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ഇറങ്ങിയ ഉടന്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം. ക്വാറന്റൈന്‍ ആവശ്യമില്ല. ആറാം ദിവസം രണ്ടാമത്തെ പി.സി.ആര്‍ ടെസ്റ്റ് നടത്തണം.
മറ്റു രാജ്യങ്ങളില്‍നിന്നുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തുകയും അഞ്ച് ദിവസം ക്വാറന്റൈനില്‍ പോകുകയും വേണം. രാജ്യത്തെത്തി നാലാം ദിവസം വീണ്ടും പി.സി.ആര്‍ ടെസ്റ്റ് നടത്തണം.
28 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് പുതിയ നടപടിക്രമങ്ങള്‍ ബാധകം. അല്‍ഹുസ്ന്‍ ആപ്പില്‍ ഇക്കാര്യം കണ്ടെത്താന്‍ കഴിയും.