Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാഹനാപകടത്തിൽ മരിച്ച  ഐക്യരാഷ്ട്ര സഭാ ജീവനക്കാരന്റെ  കുടുംബത്തിന് അഞ്ചു കോടി രൂപ നഷ്ടപരിഹാരം

ആലപ്പുഴ- വാഹനാപകടത്തിൽ മരിച്ച ഐക്യരാഷ്ട്ര സഭാ ജീവനക്കാരന്റെ ആശ്രിതർക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസ് അതോററ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച ലോക് അദാലത്തിൽ തീർപ്പായി. ഇത്രയും വലിയ തുക ഒത്തു തീർപ്പിലൂടെ നഷ്ടപരിഹാരമായി നൽകുന്നത് അപൂർവ സംഭവമാണ്. 
ഐക്യരാഷ്ട്ര സഭയുടെ സൗത്ത് സുഡാൻ സമാധാന സേനയിലെ റേഡിയോ ടെക്‌നീഷ്യനായിരുന്ന ആലപ്പുഴ കളർകോട് സനാതനപുരം കക്കാശ്ശേരി രാജു ജോസഫ്(42) ന്റെ ആശ്രിതർക്കാണ് ചൊവ്വാഴ്ച നടന്ന ലോക് അദാലത്തിൽ അഞ്ച് കോടി അനുവദിച്ചത്. ലിബർട്ടി വീഡിയോകോൺ ജനറൽ ഇൻഷൂറൻസ് കമ്പനിയാണ് ഇത്രയും വലിയ തുക നഷ്ടപാരിഹാരം നൽകാൻ സമ്മതിച്ചത്. 
ആലപ്പുഴഎം.എ.സി.ടിജഡ്ജി സോഫി തോമസിന്റെ നേതൃത്വത്തിലാണ് ഇരു കക്ഷികളെയും വിളിച്ച് ചേർത്ത് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പള്ളാത്തുരുത്തി പാലത്തിന് സമീപം 2014 ഏപ്രിൽ 13നായിരുന്നു അപകടം. സഹോദരൻ വാവച്ചൻ (61) ഓടിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് രാജു ജോസഫ് മരിച്ചത്. അപകടത്തിൽ വാവച്ചനും മരിച്ചു. അദ്ദേഹത്തിന്റെ ആശ്രിതർക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീർപ്പായി. മരിച്ച രാജു ജോസഫിന്റെ ഭാര്യ മറിയാമ്മ, മക്കളായറിയ,റിക്കി,റയാൺ എന്നിവർക്കാണ് നഷ്ടപരിഹാരം. 
രാജു ജോസഫ് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. വാവച്ചന്റെ ഭാര്യ അന്നാമ്മ,മക്കളായബ്ലസ്സി,ബെൻസൺ എന്നിവർക്കാണ് നഷ്ടപരിഹാരം. ഇൻഷൂറൻസ് കമ്പനിക്ക് വേണ്ടി അഡ്വ .പി.എസ്.രാമുവും, ഹർജിക്കാർക്ക് വേണ്ടി അഡ്വ ജോസഫും ഹാജരായി. സംസ്ഥാനത്ത് അദാലത്തിന്റെ പരിഗണയിൽഅഞ്ച് കോടിക്ക് മുകളിൽ ഒത്തുതീർപ്പായത് നടൻ ജഗതിയുടെ കേസ് മാത്രമാണ്.
 

Latest News