പാലക്കാട്- പാലക്കാട്ട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ ലീഡ് ചെയ്യുന്നു. അപ്രതീക്ഷിത മുന്നേറ്റമാണ് ഇ. ശ്രീധരന്‍ മണ്ഡലത്തില്‍ നടത്തുന്നത്. രണ്ടായിരം വോട്ടുകള്‍ക്കാണ് ഇ. ശ്രീധരന്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ഷാഫി പറമ്പിലും എല്‍ഡിഎഫിന്റെ സി.പി പ്രമോദുമാണ് മത്സരരംഗത്തുള്ളത്. നേരത്തേ തന്നെ എം.എല്‍.എ ഓഫീസ് തുറന്ന് ഇ. ശ്രീധരന്‍ തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു ഇ. ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനും തയറാണെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലെ ഷാഫി പറമ്പിലിന്റെ ഉരുക്കു കോട്ടയായി ഗൗനിച്ചിരുന്ന മണ്ഡലത്തില്‍ മുനിസിപ്പാലിറ്റിയിലേയും ഒരു പഞ്ചായത്തിലേയും വോട്ടുകളെണ്ണാനുണ്ട്.