തലശ്ശേരി- സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. ഇതിനകം 8661 വോട്ടുകളുടെ ഭൂരിപക്ഷം ടീച്ചര്‍ക്കുണ്ട്. രണ്ടാം പിണറായി മന്ത്രിസഭയിലും ടീച്ചറുണ്ടാവുമെന്ന പ്രതീക്ഷയുയര്‍ന്നു. ശൈലജ ടീച്ചറുടെ പഴയ മണ്ഡലമായ കൂത്തുപറമ്പിലും എല്‍.ഡി.എഫാണ് മുന്നില്‍. ലീഗിലെ പൊട്ടന്‍കണ്ടി അബ്ദുല്ലയേക്കാള്‍ മൂവായിരം വോട്ടുകള്‍ക്ക് മുന്നിലാണ് ജനതാദളിലെ കെ.പി മോഹനന്‍.