വടകര-രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൂവായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വടകരയില്‍ യു.ഡി.എഫിലെ കെ.കെ രമ മുന്നിലാണ്. എല്‍.ഡി.ഫെിന്റെ സിറ്റിംഗ് സീറ്റില്‍ എതിരാളി മനയത്ത് ചന്ദ്രനാണ്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതക വാര്‍ഷിക ദിനത്തില്‍ രമ വടകരയുടെ എം.എല്‍.എയാവുമെന്നാണ് ഫലസൂചനകള്‍.