റിയാദ്- സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഖമീസ് മുശൈത്തിനുനേരെ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
യെമനില്‍നിന്ന് ഹൂത്തി മിലീഷ് അയച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ കണ്ടെത്താന്‍ തകര്‍ക്കന്‍ സാധിച്ചുവെന്ന് ഞയാറാഴ്ച രാവിലെ സഖ്യസേന അറിയിച്ചു.
അതേസമയം, തങ്ങള്‍ അയച്ച ഡ്രോണ്‍ ഖമീസിലെ കിംഗ് ഖാലിദ് വ്യോമ താവളത്തില്‍ ലക്ഷ്യം കണ്ടെവെന്ന് ഹൂത്തി വക്താവ് യഹ് യ സരിയയുടെ അവകാശവാദം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും സൗദി അധികൃതരില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
തുറമുഖ നഗരമായ ജിദ്ദയില്‍ വ്യോമക്രമണത്തനു ശ്രമം നടന്നുവെന്നും സൗദി സേന തകര്‍ത്തുവെന്നും പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ന്യൂമാഹിയിലെ കുടുംബത്തില്‍ ഒരു സ്ത്രീ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പത്തുദിവസത്തിനിടെ നാലു മരണം |
കേരളത്തില്‍ ആദ്യമായി ഒരു മസ്ജിദ് കോവിഡ് ചികിത്സാ കേന്ദ്രമായി |