കോഴിക്കോട്- വോട്ടെണ്ണലിന് നാട്ടിലെത്താന്‍ കഴിയാതെ ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി. നേപ്പാളില്‍ ഷൂട്ടിങ്ങിനായി പോയ ധര്‍മജന്‍ ബോള്‍ഗാട്ടി നാട്ടിലെത്താന്‍ തീവ്രശ്രമം നടത്തിയിരുന്നു. ഇന്ന് ദല്‍ഹിയിലെത്തിയാലും അദ്ദേഹത്തിന് ക്വാറന്റൈനില്‍ പോകേണ്ടിവരും.
ഞായറാഴ്ച കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്ടറില്‍വന്ന ശേഷം റോഡ്മാര്‍ഗം ദല്‍ഹിയിലെത്താനാണു ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബിബിന്‍ ജോര്‍ജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ധര്‍മജനും സംവിധായകന്‍ ജോണി ആന്റണിയുമടക്കമുള്ളവര്‍ കാഠ്മണ്ഡുവിലേക്ക് പോയത്.
ഇന്ത്യയില്‍നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളാണ് നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത്. സൗദിയിലേക്കുള്ള പ്രവാസികളാണ് കൂടുതല്‍.