തൃശൂര്‍- കേരളത്തില്‍ ആദ്യമായി ഒരു മസ്ജിദ് കോവിഡ് ചികിത്സാ കേന്ദ്രമാക്കി തൃശൂരില്‍നിന്നൊരു മാതൃക. മാളയിലെ ഐ.
എസ്.ടി ജുമാമസ്ജിദാണ് മാള പഞ്ചായത്തിന്റെ സഹകരണത്തോടെ കോവിഡിനെ പ്രതിരോധിക്കാനുള്ള ആശാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
ഹെവന്‍സ് വില്ലേജും ഇതുമായി സഹകരിക്കുന്നു. രോഗികളെ എത്തിക്കുന്നതിന് ഹെവന്‍ വില്ലേജ് വാഹനം വിട്ടുനല്‍കി.
30 വര്‍ഷം മുമ്പ് പൂജാരിയും വികാരിയും ഐ.എസ്.ടി ചെയര്‍മാനും ചേര്‍ന്ന് ഈ പള്ളി ഉദ്ഘാടനം ചെയ്തത് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. 2018 ലേയും 2019 ലേയും പ്രളയകാലത്തും മസ്ജിദ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മുന്‍നിരയിലുണ്ടായിരുന്നു.
നൂറോളം പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണ് പള്ളി കോവിഡ് സെന്ററിനായി (സി.എഫ്.എല്‍.ടി.സി) വിട്ടുനല്‍കിയിരിക്കുന്നത്.