ദുബായ്- കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധി നേരിടുന്ന ഇന്ത്യക്ക് പിന്തുണ അറിയിച്ച് ആര്‍.ടി.എ (ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി) ടോള്‍ഗേറ്റിലും മറ്റും സന്ദേശം തെളിഞ്ഞു.
സ്റ്റേ സ്‌ട്രോങ് ഇന്ത്യ എന്ന സന്ദേശമാണ് കഴിഞ്ഞദിവസം രാത്രി മുതല്‍ തെളിഞ്ഞത്. കഴിഞ്ഞ ആഴ്ച ബുര്‍ജ് ഖലീഫയിലും മറ്റു പ്രധാന കെട്ടിടങ്ങളിലും ത്രിവര്‍ണപതാകയും സ്റ്റേ സ്‌ട്രോങ് ഇന്ത്യ സന്ദേശവും തെളിഞ്ഞിരുന്നു.
ഇതിനു പുറമേ ഓക്‌സിജന്‍ സിലിണ്ടറുകളും ഓക്‌സിജനും യു.എ.ഇ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്.ജയശങ്കറെ നേരിട്ടു വിളിച്ചും പിന്തുണ അറിയിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു.