കോട്ടയം- ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസത്തില്‍ 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയ ആള്‍ പോലീസ് പിടിയിലായി. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസില്‍ ഗോപു രാജന്‍ (29) ആണ് അറസ്റ്റിലായത്്്. കടുത്തുരുത്തി സിഫ്എല്‍ടിസിയിലെ വളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. നന്‍പന്‍ എന്ന വാട്‌സാപ്പ്് ഗ്രൂപ്പ് വഴിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഏപ്രില്‍ 29 നാണ് വാട്‌സാപ്പില്‍ ഓഡിയോ സന്ദേശം വന്നത്.