ദോഹ- ഖത്തറിലെ ജനസംഖ്യ 2021 മാര്‍ച്ചില്‍ 2.64 മില്യണായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 2020 മാര്‍ച്ചില്‍ 2.8 മില്യണായിരുന്നു ജനസംഖ്യ. പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത് .2021 മാര്‍ച്ചില്‍ 1789 ജനനവും 250 മരണവും റിപ്പോര്‍ട്ട് ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.
ഖത്തറില്‍ ട്രാഫിക് അപകടങ്ങള്‍ കുറയുന്നുവെന്നതാണ് മറ്റൊരു പ്രധാന റിപ്പോര്‍ട്ട്. 2021 മാര്‍ച്ചില്‍ മൊത്തം 613 ട്രാഫിക് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ 88 ശതമാനവും ചെറിയ അപകടങ്ങളായിരുന്നു. 9 ശതമാനം ഗുരുതരമായ അപകടങ്ങളും. മൊത്തം 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
5342 പുതിയ വാഹനങ്ങള്‍ മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്