ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അധികാരമേറ്റെടുത്തതിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രമുഖ ടെലികോം കമ്പനികളായ മൊബൈലിയും വരിക്കാർക്ക് ഓഫർ പ്രഖ്യാപിച്ചു. രണ്ടു നെറ്റ് വർക്കുകളിലെയും വരിക്കാർക്ക് നാളെ ലോക്കൽ കോളുകൾ സൗജന്യമായിരിക്കും.
എസ്.ടി.സി നെറ്റ്‌വർക്കും കമ്പനി ശൃംഖലക്ക് പുറത്തുമുള്ള ഫോണുകളിലേക്ക് പരിധിയില്ലാത്ത ലോക്കൽ കോളുകൾ പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 12.01 മുതൽ അർധരാത്രി 11.59 വരെ ഓഫർ നിലവിലുണ്ടാകും.