തിരുവനന്തപുരം- ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ടിടിഇ പി.എച്ച്.ജോണ്‍സണ്‍ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എ.സി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിഇയെ ന സമീപിച്ചപ്പോള്‍ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. പരാതി സ്വീകരിച്ച് ടിടിഇയെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് റെയില്‍വേ പോലീസ് അറിഞ്ഞത്. ടിടിഇ പിഎച്ച് ജോണ്‍സണെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.