ദമാം- കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ദമാമില്‍ മരിച്ച തിരുവനന്തപുരം വെള്ളൂര്‍ കൊയ്തൂര്‍കോണം ഡി ഡി ഹൌസില്‍ ദില്‍ഷാദിന്‍റെ (34 ) മൃതദേഹം ദമാമില്‍ ഖബറടക്കി.
ശ്വാസതടസ്സത്തെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ ബന്ധുക്കളുടെ അനുമതിയോടെ സാമൂഹ്യ പ്രവര്ത്തതകരുടെ സഹായത്തോടെ നിയമ നടപടികള്‍ വേഗത്തില്‍ പൂർത്തീകരിച്ചു ഖബറടക്കുകയായിരുന്നു.
ഭാര്യ ഷംന, മക്കള്‍ ഹന്ന, അന്‍ഫ.