ദോഹ- ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ മൂന്നാം ഭാഗം യൂ ഗോ പേ വേ ചെയര്‍മാന്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോലക്ക് ആദ്യ പ്രതി നല്‍കി ഇസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഹാരിസ് അബൂബക്കര്‍ പ്രകാശനം ചെയ്തു. പ്രചോദനങ്ങളാണ് ഈ കാലത്ത് ഏറ്റവും ആവശ്യമെന്നും അതുകൊണ്ട് തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശ്രമമാണ് വിജയമന്ത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിന്റെ രഹസ്യമന്വേഷിക്കുന്നവര്‍ക്കുള്ള കൈപുസ്തകമാണിതെന്നും എല്ലാ തട്ടുകളിലുള്ളവര്‍ക്കും ഇത് പ്രയോജനം ചെയ്യുമെന്നും ആദ്യ പ്രതി സ്വീകരിച്ച ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല പറഞ്ഞു.
അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടടര്‍ ഡോ.വിവി.ഹംസ അധ്യക്ഷത വഹിച്ചു. വളരെ പ്രയോജനകരമായ പ്രായോഗിക ചിന്തകളും ആശയങ്ങളും ആകര്‍ഷകമായി അവതരിപ്പിക്കുന്ന വിജയമന്ത്രങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളേയും സ്വാധീനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ര്മാരായ ഫൈസല്‍ റസാഖ്, സഹ്‌ല ഫൈസല്‍, ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശൈഖ ഹംസ, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സലീം, അല്‍ സമാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.പി.അഷ്റഫ്, ഇസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ ജാസിം മകാം ,ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ഏഴാമത് പുസ്തകമാണിത്. മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ എന്ന ലേഖന പരമ്പരയാണ് ബന്ന ചേന്ദമംഗല്ലൂരിന്റെ വശ്യസുന്ദരമായ ശബ്ദത്തില്‍ മലയാളം പോഡ്കാസ്റ്റിലൂടെ വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ ശ്രദ്ദേയമായത്. പുസ്തകത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ നേരത്തെ പ്രസിദ്ദീകരിച്ചിരുന്നു.