കോഴിക്കോട്- പ്രസവത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത യുവതി മൂന്നാം ദിവസം കോവിഡ് ബാധിച്ചു മരിച്ചു. തിക്കോടി പള്ളിക്കര കോഴിപ്പുറത്തെ മേച്ചേരിയിൽ രവീന്ദ്രന്റെ മകൾ അർച്ചന(27)യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് പ്രസവശേഷം മൂന്നു ദിവസം മുമ്പാണ് വീട്ടിലെത്തിയത്. തുടർന്ന രോഗലക്ഷണം കാണിച്ചപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് വീട്ടിലെത്തിയപ്പോൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. ഉടൻ കൊയിലാണ്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏപ്രിൽ 21-നാണ് ഇവർ പെൺകുട്ടിക്ക് ജന്മം നൽകിയത്.