ജിദ്ദ- കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഫേസ് മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ നല്‍കിയ അപ്‌ഡേറ്റ് എന്ന തരത്തില്‍ സൗദി പത്രം നല്‍കിയ വാര്‍ത്തയാണ് പ്രചരിക്കുന്നത്. പത്രം ഈ വാര്‍ത്ത വെബ് സൈറ്റില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ പരസ്പരം സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും വാര്‍ത്തയിലുണ്ടായിരുന്നു.