Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം 22.75 ശതമാനമായി ഉയർന്നു -ലേബർ ഒബ്‌സർവേറ്ററി

റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 22.75 ശതമാനമായി ഉയർന്നതായി മാനവശേഷി വികസന നിധിക്കു കീഴിലെ നാഷണൽ ഒബ്‌സർവേറ്ററി ഓഫ് ലേബർ പറഞ്ഞു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 20.37 ശതമാനവും 2019 ൽ 20.21 ശതമാനവും 2018 ൽ 18.61 ശതമാനവും 2017 ൽ 16.46 ശതമാനവുമായിരുന്നു സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത 18,41,920 സൗദി ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 62.8 ശതമാനം പേർ പുരുഷന്മാരും 37.2 ശതമാനം പേർ വനിതകളുമാണ്. 
സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം ഏറ്റവും കൂടുതൽ കിഴക്കൻ പ്രവിശ്യയിലാണ്. ഇവിടെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദിവൽക്കരണം 25.7 ശതമാനമായി ഉയർന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള റിയാദിൽ 24.5 ശതമാനവും മൂന്നാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 21.4 ശതമാനവും നാലാം സ്ഥാനത്തുള്ള മദീനയിൽ 19.3 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള അസീറിൽ 17.5 ശതമാനവുമാണ് സൗദിവൽക്കരണമെന്നും നാഷണൽ ഒബ്‌സർവേറ്ററി ഓഫ് ലേബർ പറഞ്ഞു. 

Latest News