മക്ക - ചൊവ്വാഴ്ച മക്കയിൽ പെയ്ത കനത്ത മഴക്കിടെ വിശുദ്ധ ഹറമിൽ ശുചീകരണ ജോലികളിൽ മുഴുകി മലേഷ്യൻ വാണിജ്യ, വ്യവസായ മന്ത്രി മുഹമ്മദ് അസ്മീൻ അലിയും. ശക്തമായ മഴക്കിടെ ഹറമിനകത്ത് തളംകെട്ടിയ വെള്ളം ഒഴിവാക്കുന്നതിലാണ് മന്ത്രി പങ്കാളിത്തം വഹിച്ചത്. അനുഗ്രഹത്തിന്റെ വർഷപാതം ഇന്ന് ശക്തമായി കോരിച്ചൊരിഞ്ഞു, കനത്ത മഴക്കിടെ ഹറംകാര്യ ജീവനക്കാർക്കൊപ്പം ചെറിയ രീതിയിൽ സേവനം ചെയ്ത് താനും പങ്കാളിത്തം വഹിച്ചു - ഹറമിൽ വൈപ്പർ ഉപയോഗിച്ച് വെള്ളം ഒഴിവാക്കുന്നതിന്റെ ഫോട്ടോ സാമൂഹികമാധ്യത്തിൽ പോസ്റ്റ് ചെയ്ത് മന്ത്രി കുറിച്ചു. ശുചീകരണ തൊഴിലാളികൾക്കൊപ്പം മന്ത്രി ഹറം പരിചരണത്തിൽ മുഴുകിയതിന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ വേഗത്തിൽ വൈറലായി.