കോഴിക്കോട്- മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ധീഖ് കാപ്പനെ ചികിത്സക്ക് വേണ്ടി ദല്‍ഹി ആശുപത്രിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി നിർദ്ദേശത്തിൽ ആശ്വാസമെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു.
കാപ്പന്റെ അസുഖത്തിന് ചികിത്സ ലഭിക്കുന്നതിൽ ആശ്വാസ്യകരമായ നിലപാടാണ് സുപ്രീം കോടതിയെടുത്തത്. സത്യം ജിയിച്ചു. നന്ദിയും സന്തോഷമുണ്ട്. ജാമ്യം കൂടി പ്രതീക്ഷിച്ചിരുന്നു. ഒപ്പം നിന്ന മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എംപിമാർ, മാധ്യമപ്രവർത്തകർ ഇവർക്കെല്ലാം നന്ദിയറിയിക്കുകയാണെന്നും കാപ്പന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ധീഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നൽകാൻ ദല്‍ഹിയിലേക്ക് കൊണ്ടു പോകാൻ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
സിദ്ധീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കാപ്പന് ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാനമെന്നും അതിനുള്ള നടപടിയാണ് കോടതി ഇപ്പോൾ സ്വീകരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സിദ്ദീഖ് കാപ്പനെ എയിംസിലേക്കോ ദല്‍ഹിയിലെ മറ്റു ആശുപത്രിയിലേക്കോ മാറ്റണമെന്ന് സുപ്രീം കോടതി |